29 March Friday

പൊലീസിന്‌ കുറ്റവാളികളുമായി സൗഹൃദം വേണ്ട: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Oct 4, 2021

തിരുവനന്തപുരം > പെരുമാറ്റത്തിലും പ്രവൃത്തിയിലും സൂക്ഷ്‌മത പാലിച്ച്‌  തെറ്റായ പ്രവൃത്തികളിൽനിന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർ വിട്ടുനിൽക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയർന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കും.

അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുന്ന കാര്യത്തിൽ ജാഗ്രത വേണം. ഇന്റലിജൻസ്  പരിശോധനയില്ലാത്ത പരിപാടികളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്‌.
ഹണി ട്രാപ്പ് പോലുള്ളവയിൽ പൊലീസ് പെടുന്നത് കളങ്കം ഏൽപ്പിക്കുന്നുണ്ടെന്നും എസ്‌എച്ച്‌ഒ മുതൽ  പൊലീസ്‌ മേധാവിവരെയുള്ളവരുടെ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. മണ്ണുമാഫിയ,  റിയൽ എസ്റ്റേറ്റ് എന്നിവയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊലീസിന് കളങ്കമാകുന്നു. വ്യക്തിപരമായ മാനസികസമ്മർദം പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്. എല്ലാ പ്രവൃത്തിയും സമൂഹവും സഹപ്രവർത്തകരും വീക്ഷിക്കുന്നുണ്ടെന്ന ബോധംവേണം. കൃത്യനിർവഹണം നിയമപരവും നടപടിക്രമങ്ങൾക്ക് അനുസൃതവുമാണെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top