തിരുവനന്തപുരം> മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ക്ഷേത്രത്തിലെ ചടങ്ങിനിടെ വിളക്ക് കൊളുത്തിയ സമയത്ത് ജാതിവിവേചനമുണ്ടായി എന്നാണ് ദേവസ്വം മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞിരിക്കുന്നത്. രാധാകൃഷ്‌ണൻ പറഞ്ഞതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമാണുണ്ടായത്. മന്ത്രിയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..