25 April Thursday

മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസ്‌

സ്വന്തം ലേഖകൻUpdated: Saturday May 27, 2023

തിരുവനന്തപുരം
മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ മാറ്റം വരുത്തി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ്‌ കേസെടുത്തു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി കെ ശബരീഷ്‌കുമാറിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. ഐടി, ഐപിസി, പൊലീസ്  നിയമങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്‌.

‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ' എന്ന വാചകത്തോടെ പിണറായി വിജയന്റെ ചിത്രത്തിനൊപ്പം മന്ത്രി ആശംസ നേർന്നിരുന്നു. ചിത്രത്തിനൊപ്പമുള്ള വാചകങ്ങളിൽ മാറ്റം വരുത്തി പ്രചരിപ്പിച്ചതിനെതിരെയാണ്‌ മന്ത്രിയുടെ ഓഫീസ്‌ പരാതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top