29 March Friday

മനഃസാക്ഷിയുള്ളവരുടെ മനസിലെ നീറ്റലാണ് ധീരജിന്റെ കൊലപാതകം; കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നതല്ല- മുഖ്യമന്ത്രി

പ്രത്യേകലേഖകന്‍Updated: Wednesday Jan 12, 2022

ഇ എം എസ് നഗര്‍(കോഴിക്കോട് )> സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ-തീവ്രവാദ ശക്തികളുടെ നീക്കത്തിനൊപ്പം കോണ്‍ഗ്രസും കൂട്ടുചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി പൈനാവ് എന്‍ജീനീയറിംഗ് കോളേജിലെ ധീരജിന്റെ കൊല ഇതാണ് വ്യക്തമാക്കുന്നത്. മനഃസാക്ഷിയുള്ളവരുടെ മനസിലെ നീറ്റലാണ് ധീരജിന്റെ   കൊലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുകാരണവുമില്ലാതെ ഹൃദയത്തിലേക്ക് കത്തികുത്തിയിറക്കുന്ന സംസ്‌കാരത്തെ ന്യായീകരിക്കയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മരണം എരന്നുവാങ്ങിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്ക് അക്രമത്തെ തള്ളിപ്പറയുന്നില്ലെന്നതിന്റെ സൂചനയാണ്. ധീരജ് വധത്തിലെ കുറ്റവാളികളെ പൂര്‍ണമായി പിടിക്കും. ഇത് നാട് സമ്മതിക്കില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും- സിപിഐ എം ജില്ലാസമ്മേളന സമാപന പൊതുയോഗം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top