26 April Friday

ഹർത്താൽ അക്രമം; 281 കേസെടുത്തു, 1013 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Sep 24, 2022

തിരുവനന്തപുരം> പോപുലർ ഫ്രണ്ട്‌ ഹർത്താലിന്റെ മറവിൽ  നടത്തിയ അക്രമത്തിൽ കർശന നടപടികൾ തുടർന്ന്‌ പൊലീസ്‌. അക്രമത്തിന്‌ നേതൃത്വം നൽകിയവർക്കെതിരെ ഇതുവരെ 281 കേസുകൾ രജിസ്റ്റർ ചെയ്‌തു. 1013 പേരാണ്‌ ഇതുവരെ അറസ്റ്റിലായത്‌. 819പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. അക്രമികളിൽ ഒരാളെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറൽ  - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറൽ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറൽ - 17, 17, 22
തൃശൂർ സിറ്റി -10, 2, 14
തൃശൂർ റൂറൽ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20  
കോഴിക്കോട് റൂറൽ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂർ സിറ്റി  - 25, 25, 86
കണ്ണൂർ റൂറൽ - 6, 10, 9
കാസർഗോഡ് - 6, 38, 34


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top