29 March Friday

ഉയർന്ന പിഎഫ് പെൻഷൻ: യോഗ്യത നിർണയിക്കുന്ന നടപടികൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കൊച്ചി> എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷനുകളുടെ യോഗ്യത പുനഃപരിശോധിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഇപിഎഫ് കൊച്ചി റീജണൽ ഓഫീസ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അർഹതയില്ലാത്ത ഉയർന്ന പെൻഷനുകൾ താൽക്കാലികമായി നിർത്തുകയും നിയമാനുസൃതപരിധിയിലേക്ക് പുനഃസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. കോടതി വിധിയും ഇപിഎഫ് ഓർഗനൈസേഷൻ ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശങ്ങളും പ്രകാരമുള്ള നടപടി പെൻഷൻകാരെ  എസ്എംഎസ്‌, തപാൽ എന്നിവവഴി അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top