19 April Friday

പെരിന്തൽമണ്ണയിൽ ട്രാവലർ വാൻ താഴ്‌ചയിലേക്ക് മറിഞ്ഞ്‌ ഏഴ്‌ പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പെരിന്തൽമണ്ണ > ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടം പാലത്ത് നിയന്ത്രണം വിട്ട് ട്രാവലർ വാൻ താഴ്‌ചയിലേക്ക് മറിഞ്ഞു. ഏഴു പേർക്ക് പരിക്കേറ്റു. പാലക്കാടു വടവന്നൂർനിന്ന്‌ കാസർക്കോടേക്ക് പോയ വാനാണ് ഞായറാഴ്‌ച രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുല്ലക്കൽ കുളമ്പ് വീട്ടിൽ - നാരായണൻ (70), ഭാര്യ - വസന്ത (57), മകൻ നന്ദു (17), ചന്ദ്രിക ( 40), വിജിത (19 ), സദീക്ഷ (1), ഡ്രൈവർ വള്ളിക്കോട് സ്വദേശി പാറക്കൽ വീട്ടിൽ മുഹമ്മദ് സിനാൻ (19) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top