29 March Friday

സാമൂഹ്യക്ഷേമ പെൻഷൻ : മസ്‌റ്ററിങ്‌ ഫെബ്രുവരി ഒന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


തിരുവനന്തപുരം
സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ അർഹർക്ക്‌ മസ്‌റ്ററിങ്ങിന്‌ അവസരം.  ഫെബ്രുവരി ഒന്നുമുതൽ ഇരുപതുവരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്‌ നടത്താം. ‌2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ടവരിൽ മസ്‌റ്ററിങ്‌ നടത്താത്തവർക്കാണ്‌ അവസരം. 

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിൽച്ചെന്ന് മസ്റ്ററിങ്‌ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കിടപ്പുരോഗികളുമായി ബന്ധപ്പെട്ടവർ അറിയിക്കുന്ന മുറയ്‌ക്കായിരിക്കും നടപടി.

ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക്  തദ്ദേശഭരണ സ്ഥാപനം അല്ലെങ്കിൽ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്‌ പൂർത്തിയാക്കാം.  മസ്‌റ്ററിങ്‌ ചെലവ് സർക്കാർ വഹിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top