26 April Friday

ക്ഷേമപെന്‍ഷന്‍ വിതരണത്തിനെത്തിയ ബാങ്ക് ജീവനക്കാരെ ബിജെപിക്കാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

വിളപ്പില്‍ > വിളപ്പില്‍ പഞ്ചായത്തില്‍ അലകുന്നം വാര്‍ഡില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിനെത്തിയ ബാങ്ക് ജീവനക്കാരെ തടഞ്ഞ് നിര്‍ത്തി ബിജെപിക്കാര്‍ മര്‍ദ്ദിച്ചു. ബിജെപിക്ക് സ്വാധീനമുള്ള പേയാട് ഭജനമഠം പ്രദേശത്താണ് സംഭവം. രാവിലെ 12.30 ഓടെ പെന്‍ഷന്‍ വിതരണത്തിനായി എത്തിയ വിളപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരായ ജെ എസ് രഞ്ചിത്തിനെയും അനൂപ് ചന്ദ്രനെയുമാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്.

ബിജെപി വാര്‍ഡ് മെമ്പര്‍ സി എസ് വിജയകുമാറിന്റെ (സി എസ് അനില്‍) നേതൃത്വത്തിലുള്ള സംഘമാണ് വളഞ്ഞിട്ടാക്രമിച്ചത്. ഇലക്ഷന്‍ സമയത്ത് പെന്‍ഷന്‍ വിതരണം നടത്തണ്ട എന്ന് ആക്രോശിച്ചു കൊണ്ട് പെന്‍ഷന്‍ രേഖകള്‍ പിടിച്ച് വാങ്ങുകയായിരുന്നു. ജീവനക്കാരെ ഒരു മണിക്കൂറോളം തടഞ്ഞു വച്ചു.

വിളപ്പില്‍ശാല പൊലീസ് സ്ഥലത്തെത്തി പെന്‍ഷന്‍ രേഖകള്‍ തിരികെ വാങ്ങി ജീവനക്കാരെ  മോചിപ്പിച്ചു. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top