25 April Thursday

പെഗാസസ്‌ ചാര സോഫ്‌റ്റ്‌വെയർ ഇന്ത്യ വാങ്ങിയെന്ന്‌ ന്യൂയോർക് ടൈംസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

 ന്യൂഡല്‍ഹി> ഇന്ത്യ  ഇസ്രയേലിന്റെ ചാര സോഫ്‌റ്റ്​വെയറായ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്ക്‌ ടൈംസ്. 2017ലെ പ്രതിരോധ കരാര്‍ പ്രകാരമാണ് പെഗാസസ് വാങ്ങിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ ന്യൂയോർക്ക് ടൈംസ് പറയുന്നു.

 
മിസൈൽ അടക്കമുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017ൽ ലാണ്‌ പെഗാസസും വാങ്ങിയത്‌. ആ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ  സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 
 
ആഭ്യന്തര നിരീക്ഷണത്തിനായി വർഷങ്ങളോളം ഇത് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നു, സോഫ്റ്റ്വെയര്‍ ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുന്നത് വരെ ഇത് തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട മറുപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റില്‍, എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിൽ തള്ളിയത്
                                                                                                    
നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകളിൽ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിച്ചിരുന്നു.
                
                
                
                                                                                                   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top