18 September Thursday

'പിണറായി വിജയനെ വെടിവച്ച് കൊല്ലണം, അപ്പന്റെ റിവോൾവർ ഇവിടെയുണ്ട് ': ഭീഷണിയുമായി പി സി ജോർജിന്റെ ഭാര്യ ഉഷ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> ലൈംഗിക പീഡന പരാതിയിൽ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി പി സി ജോർജിന്റെ ഭാര്യ ഉഷ. പി സി ജോർജിന്റെ അസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ആരോപിച്ച ഉഷ, ശരിക്കും പറഞ്ഞാൽ എനിക്ക് അയാളെ വെടിവെച്ച് കൊല്ലണമെന്നും എന്റെ അപ്പന്റെ റിവോൾവർ ആണ് ഇവിടെ ഇരിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്ത് ഒരു മനുഷ്യനും പി സി ജോർജിന്റെ പേരിൽ സ്‌ത്രീപീഡനം എന്ന് പറഞ്ഞാൽ വിശ്വസിക്കില്ലെന്നും തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്‌തതെന്നും അവർ കൂട്ടിചേർത്തു. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ അത് പി സി ജോർജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതതെന്നും ഉഷ ചോദിച്ചു.

പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ തനിച്ച് പോകില്ലായിരുന്നെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top