കോട്ടയം> നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അധിക്ഷേപവുമായി പി സി ജോർജ്. കേസുകൊണ്ട് നടിക്ക് കൂടുതൽ സിനിമകിട്ടിയെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നുമാണ് പി സി ജോർജ് പറഞ്ഞത്. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പി സി ജോർജിന്റെ അധിക്ഷേപം.
വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്‌ടമുണ്ടായിരിക്കാം, എന്നാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്‌ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്‌ത മാധ്യമ പ്രവര്‍ത്തകരോടും പി സി ജോര്‍ജ് തട്ടിക്കയറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..