19 March Tuesday

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് പി സി ജോർജ്; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ച് പി സി ജോർജ്. പീഡനക്കേസിൽ അറസ്റ്റിലായ ശേഷം തെക്കാട് ​ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ജോർജിനെതിരെ പീഡപരാതി നൽകിയ സ്‌ത്രീയുടെ പേര് വെളിപ്പെടുത്തിയത് കൈരളി ടിവി റിപ്പോർട്ടർ ചോദ്യം ചെയ്‌തു. ഇങ്ങനെ ഇരയുടെ പേര് പറയുന്നത് ശരിയല്ലല്ലോ എന്നായിരുന്നു ചോദ്യം. എന്നാൽ പിന്നെ ഞാൻ നിങ്ങളുടെ പേര് പറയാമെന്നാണ് ജോർജ് മറുപടി നൽകിയത്. ഇത് ശരിയല്ലെന്നും അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്നും  മാധ്യമപ്രവർത്തക ആവശ്യപ്പെട്ടു. ഇതിൽ‌ ക്ഷുഭിതനായ ജോർജ് അസഭ്യം പറയുകയായിരുന്നു. ഇതിന് പിന്നാലെ  ജോർജിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top