20 April Saturday

മാധ്യമപ്രവർത്തകയെ അവഹേളിച്ച പി സി ജോർജിന്‌ എതിരെ കേസെടുക്കണം: പത്രപ്രവർത്തക യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> കൈരളി ടി വിയിലെ മാധ്യമപ്രവർത്തകയെ അവഹേളിച്ച പി സി ജോർജിന്റെ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. പി സി ജോർജിനെ അറസ്‌റ്റ്‌ ചെയ്യാൻ ഇടയായ സംഭവത്തിലെ പരാതിക്കാരിയുടെ പേര്‌  വെളിപ്പെടുത്തിയതിലെ ശരികേട്‌ ചൂണ്ടികാട്ടിയപ്പോഴാണ്‌ പി സി ജോർജ്‌ മാധ്യമ പ്രവർത്തകയെ അവഹേളിച്ച്‌ സംസാരിച്ചത്‌.

സാധാരണ ഇത്തരം കേസുകളിലെ പരാതിക്കാരയുടെ പേര്‌ ആരും  വെളിപ്പെടുത്താറില്ല. പി സി ജോർജിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകയോടാണ്‌ അപമര്യാദയായി പെരുമാറിയത്‌. ഇത്‌ മാധ്യമസ്വാതന്ത്യത്തിന്‌ നേരെയുള്ള ഭീഷണിമാത്രമല്ല സ്‌ത്രീ സമൂഹത്തിന്‌ നേരെയുള്ള അവഹേളനം കൂടിയാണ്‌. വനിത മാധ്യമ പ്രവർത്തകയോട്‌ അപമര്യാദയായി പെരുമാറിയ പി സി ജോർജിനെതിരെ കേസെടുക്കണമെന്ന്‌ കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top