15 October Wednesday

വിദ്വേഷ പ്രസംഗം: ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് പിസി ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കൊച്ചി> വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന പൊലീസ് നിര്‍ദ്ദേശം മാനിക്കാതെ പി സി ജോര്‍ജ് തൃക്കാക്കരയില്‍ ബിജെപി പ്രചാരണത്തിന് തിരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഇന്ന് 11 ന് ഹാജരാകണമെന്നായിരുന്നു പൊലീസ് നോട്ടീസ്. ഇന്ന് അസൗകര്യം ഉള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് ജോര്‍ജ് അറിയിക്കുകയായിരുന്നു.
 
പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഹാജരാകാനാണ് ഫോര്‍ട്ട് പൊലീസ് നിര്‍ദേശം നല്‍കിയത്. എത്തിയില്ലെങ്കില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കാം.

കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top