19 March Tuesday

പീഡനക്കേസ്: പി സി ജോർജിന് ഉപാധികളോടെ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> ഗസ്റ്റ്‌ഹൗസിൽ വിളിച്ചുവരുത്തി യുവതിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പി സി ജോർജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് ശനിയാഴ്ച വൈകുന്നേരം പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈംഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി.  അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും രഹസ്യ മൊഴിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top