16 September Tuesday

പി സി ജോർജ് ജയിലിൽ തുടരും; ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി ‌

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കൊച്ചി> മതവിദ്വേഷ പ്രസംഗ കേസിൽ റിമാൻഡിലായ പി സി ജോർജിന്‍റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌  കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർജി ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.

ജാമ്യം റദ്ദായതോടെ അറസ്റ്റിലായ പി സി ജോർജിനെ  വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന്  കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ഹർജി പരിഗണിക്കുന്നത് മാറ്റിയതിനാൽ പി സി ജോർജ് ഇന്ന് ജയിലിൽ തുടരേണ്ടി വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top