28 September Thursday

പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ബിജെപി സ്ഥാനാർഥിയാകുമെന്ന്‌ അഭ്യൂഹം

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

പത്തനംതിട്ട > ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത പത്തനംതിട്ട മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ സ്ഥാനാർഥിയായേക്കുമെന്ന്‌ സൂചന. എല്ലാവരും ഞെട്ടുന്ന സ്ഥാനാർഥി ബിജെപിക്ക്‌ സംസ്ഥാനത്ത്‌ ഉണ്ടാകുമെന്ന്‌ കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കൾ പറഞ്ഞത്‌ ഇദ്ദേഹത്തെ മുൻനിർത്തിയാണെന്നാണ്‌ സൂചന.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസ്‌ നേതാവുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തിയതായാണ്‌ വിവരം. മുൻ രാജ്യസഭ, ലോക്‌സഭാ എംപിയായ ഇദ്ദേഹം മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്‌. 'സർപ്രൈസ്‌' സ്ഥാനാർഥിയെ ഇറക്കി കോൺഗ്രസിന്‌ ഞെട്ടിക്കാനാണ്‌ ബിജെപി തയ്യാറെടുക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top