25 April Thursday

ദേശീയ വിദ്യാഭ്യാസ നയം: കോളജ് - സർവ്വകലാശാല അധ്യാപകർ പാർലമെന്റ് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

ഐഫെക്ടോ പാർലമെന്റ് മാർച്ച്

ന്യൂഡൽഹി> ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻറ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്
( ഐഫക്ടോ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസം സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന കേന്ദ്ര മുദ്രാവാക്യമുയർത്തി ഐഫക്ടോ സംഘടിപ്പിച്ച സമരത്തിൽ കേരളത്തിൽ നിന്ന്  എ കെ പി സി ടി എ , എ കെ ജി സി ടി, എഫ് യു ടി എ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണവും കച്ചവടവൽക്കരണവും വർഗ്ഗീയവൽക്കരണവും അവസാനിപ്പിക്കുക, സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം നിലനിർത്തുക, ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫെഡറലിസം സംരക്ഷിക്കുക, ഉന്നതവിദ്യാഭ്യാസ രംഗത്ത്  പൊതുനിക്ഷേപം വർധിപ്പിക്കുക,ഏഴാം  ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങൾക്ക് ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എം ഫിൽ- പി എച്ച് ഡി അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ തടസ്സവാദങ്ങൾ അവസാനിപ്പിക്കുക,  റിഫ്രഷർ - ഓറിയന്റേഷൻ കോഴ്സുകൾ പൂർത്തീകരിക്കാൻ 31.12.2022 വരെ സമയപരിധി നീട്ടി നൽകുക, അസോസിയേറ്റ് പ്രൊഫസർ സ്ഥാനക്കയറ്റത്തിന് പി എച്ച് ഡി നിർബന്ധമാക്കാതിരിക്കുക, പ്രൊഫസർ ഓഫ് പ്രാക്റ്റീസ് പദ്ധതി ഉപേക്ഷിക്കുക, മതിയായ ചർച്ചകളില്ലാതെ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമും ബ്ലെൻഡഡ് ലേർണിങ് പദ്ധതിയും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിയും ഏർപ്പെടുത്തുന്നതിൽ നിന്ന് യു ജി സി പിന്തിരിയുക , എഫ് ഡി പി യും എം ആർ പി യും പുന:സ്ഥാപിക്കുക,  ഗവേഷണ രംഗത്ത് ഏർപ്പെടുത്തിയ അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കുക, കോളജുകൾക്ക് വിവിധ പദ്ധതികളിൽ നൽകാനുളള കുടിശ്ശിക ഉടൻ അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.

പാർലമെന്റ് മാർച്ചിനും ധർണയ്ക്കും ഐഫക്ടോ പ്രസിഡന്റ് പ്രൊഫ. കേശബ് ഭട്ടാചാര്യ , ജനറൽ സെക്രട്ടറി ഡോ അരുൺ കുമാർ ,  ഐഫക്ടോ ദേശീയ സെക്രട്ടറി ഡോ മനോജ് എൻ , എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റും ഐഫക്ടോ ദക്ഷിണമേഖലാ സെക്രട്ടറിയുമായ ജോജി അലക്സ്, എ കെ പി സി ടി എ ജനറൽ സെക്രട്ടറി ഡോ സി പത്മനാഭൻ , എ കെ ജി സി ടി സംസ്ഥാന പ്രസിഡന്റ് ഡോ പി പി പ്രകാശൻ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ്, എഫ് യു ടി എ ജനറൽ സെക്രട്ടറി ഡോ എ പസ്ലത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top