18 April Thursday

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: മൂന്നാം പ്രതി ഉസ്മാന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

മലപ്പുറം> പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാനെ എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു.പന്തീരാങ്കാവ്  കേസില്‍ മുന്‍പ് അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ നല്‍കിയത് ഉസ്മാനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെയാണ്  ഉസ്മാനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു.കേസ് നിലവില്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. അതിനാല്‍ അറസ്റ്റിലായ ഉസ്മാനെ എന്‍ഐഎയ്ക്ക് കൈമാറിയേക്കും. പന്തീരാങ്കാവ് കേസില്‍ ഉസ്മാന്‍ മൂന്നാം പ്രതിയാണ്.മുന്‍പ് നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിട്ടുണ്ട്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top