19 March Tuesday
ടോൾ പിരിച്ചാൽ
 തടയുമെന്ന് 
സംയുക്ത സമരസമിതി

പന്നിയങ്കര ടോളിൽ 
ഇന്നുമുതൽ നിരക്ക് വർധന

സ്വന്തം ലേഖകൻUpdated: Saturday Apr 1, 2023

പന്നിയങ്കരയിൽ സംയുക്തസമരസമിതി നടത്തിയ പ്രതിഷേധം

വടക്കഞ്ചേരി > വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ ഇനിമുതൽ ടോൾ ബൂത്ത്‌ കടക്കാൻ വാഹനങ്ങൾ അധികതുക നൽകണം. ശനിയാഴ്‌ചയാണ്‌ നിരക്ക്‌ വർധന നിലവിൽവരിക. 2022 മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ചതിനുശേഷം നാലാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. 2022 ഏപ്രിൽ ഒന്നിനും നവംബർ മൂന്നിനും ഇതിനുമുമ്പ് ടോൾ നിരക്ക് കൂട്ടി. മൂന്നുമുതൽ അഞ്ചു ശതമാനംവരെയാണ്‌ പുതിയ നിരക്ക്‌ വർധന. പ്രദേശവാസികളിൽനിന്ന്‌ ടോൾ പിരിക്കാൻ തീരുമാനിച്ചെങ്കിലും വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഇപ്പോൾ നടപ്പാക്കാനിടയില്ല. ടോൾ വർധനയുടെ ഭാഗമായി പ്രദേശവാസികളുടെ പ്രതിമാസ പാസ് 315 രൂപയിൽനിന്ന്‌ 330 രൂപയായി വർധിക്കും.
 
പുതുക്കിയ ടോൾ നിരക്ക്, പഴയ നിരക്ക് ബ്രാക്കറ്റിൽ
 
കാർ, ജീപ്പ്, ചെറുവാഹനങ്ങൾ: ഒരു വശത്തേക്ക് 110 (105), ഒരു ദിവസം ഇരുവശത്തേക്കും പോകാൻ 160 (155), ഒരു മാസത്തേക്ക് 50 തവണ യാത്ര–- 3,605 (3,430) മിനി ബസ്‌, ചെറുകിട വാഹനങ്ങൾ: ഒരു വശത്തേക്ക് 165 (160), ഇരുവശത്തേക്കുംകൂടി 250 (240), ഒരുമാസത്തേക്ക് 5,575 (5,310) 
ബസ്‌, ട്രക്ക്: ഒരു വശത്തേക്ക് 340 (325), ഇരുവശത്തേക്കുംകൂടി 510 (485), ഒരു മാസത്തേക്ക് 11,300 (10,755).
 
മണ്ണുമാന്തി യന്ത്രമുൾപ്പെടെ മൂന്നുമുതൽ ആറ് ആക്സിൽവരെയുള്ള വാഹനങ്ങൾക്ക്:- ഒരു വശത്തേക്ക് 515 (490), ഇരുവശത്തേക്കുംകൂടി 775 (740), ഒരു മാസത്തേക്ക് 17,235 (16,405) ഏഴ് ആക്‌സിലിൽ കൂടുതലുള്ള ഭാരമേറിയ വാഹനങ്ങൾ:- ഒരു വശത്തേക്ക് 666 (635), ഇരുവശത്തേക്കും കൂടി 1,000 ( 960), ഒരു മാസത്തേക്ക് 22,210 (21,140).
 
പ്രതിഷേധം ശക്തമാക്കി സംയുക്ത സമരസമിതി
 
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽനിന്ന്‌ ഏപ്രിൽ ഒന്നുമുതൽ ടോൾ പിരിക്കുമെന്ന കരാർ കമ്പനി തീരുമാനത്തിനെതിരെ പ്രതിഷേധം. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്‌മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ നടത്തിയ സമരം പഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു.
 
ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി. പന്തലാംപാടം ജനകീയ കൂട്ടായ്‌മ പ്രസിഡന്റ് പി ജെ ജോസ്, ജനകീയവേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, കൺവീനർ ഷിബു ജോൺ, മോഹനൻ പള്ളിക്കാട്, ജിൻസ് പന്തലാംപാടം, ജെയിംസ് പടമാടൻ, എം എൽ അവറാച്ചൻ, കെ ശിവദാസ് എന്നിവർ സംസാരിച്ചു. പ്രദേശവാസികളിൽനിന്ന്‌ ടോൾ പിരിച്ചാൽ തടയുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top