28 March Thursday

പമ്പയിൽനിന്ന് കെഎസ്ആർടിസിക്ക്‌ കൂടുതൽ സർവീസുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ശബരിമല
പമ്പയിൽനിന്ന് കെഎസ്ആർടിസിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന ബസ് സർവീസുകൾ ഏഴുമുതൽ. പന്ത്രണ്ട് ബസുകളാണ്  സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും  സർവീസ് തുടങ്ങും. നിലവിൽ പമ്പയിൽനിന്ന് 128 ബസുകളാണ് കെഎസ്ആർടിസി പ്രവർത്തിപ്പിക്കുന്നത്. പന്ത്രണ്ടോടെ 99 ബസുകൾകൂടി സർവീസിനെത്തും. നിലയ്ക്കൽ-–-പമ്പ റൂട്ടിൽ തീർഥാടകർക്കായി കെഎസ്ആർടിസി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴുമുതൽ 12 വരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. പക്ഷേ, പമ്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്. നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്.

ജൻറം നോൺ എസി 4191, ജൻറം എസി 1525, സൂപ്പർ ഫാസ്റ്റ് 56, സൂപ്പർ ഡീലക്‌സ് 152 ഉൾപ്പെടെ 11640 ട്രിപ്പുകളാണ് കെഎസ്ആർടിസി നിലയ്ക്കൽ–--പമ്പ റൂട്ടിൽ ഓടിച്ചത്. പമ്പ ബസ്‌സ്‌റ്റേഷനിൽനിന്ന് 80 ജൻറം നോൺ എസി, 30 ജൻറം എസി, മൂന്ന് ഷോർട്ട് വീൽ ബേസ്, 10 സൂപ്പർ ഡീലക്‌സ്, അഞ്ച് സൂപ്പർ ഫാസ്റ്റ് ബസുകളടക്കമാണ് 128 ബസുകൾ സർവീസ് നടത്തുന്നത്. പമ്പയിൽനിന്ന് നേരിട്ട് ചെങ്ങന്നൂരിലേക്ക് 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം ഏഴ്, പത്തനംതിട്ട നാല്, കുമളി നാല്, എരുമേലി നാല് എന്നിങ്ങനെയാണ് പ്രതിദിനം നടത്തുന്ന ശരാശരി ട്രിപ്പുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top