24 April Wednesday

വിദ്യാർഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന‌് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തലശേരി > പാലത്തായി സ‌്കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റും അധ്യാപകനുമായ‌ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌ കുനിയിൽ കെ പത്മരാജന‌് അഡീഷണൽ ജില്ലാ സെഷൻസ‌് (2) കോടതി ജാമ്യം അനുവദിച്ചു.

പീഡനത്തിനിരയായ കുട്ടി ഉൾപ്പെടുന്ന പഞ്ചായത്തിൽ പ്രവേശിക്കരുതെന്നും പാസ‌്പോർട്ട‌് ഹാജരാക്കണമെന്നും കുട്ടിയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നുമുള്ള വ്യവസ്ഥയോടെയാണ‌് ജാമ്യം. ഒരു ലക്ഷം രൂപയുടെ രണ്ട്‌ ആൾജാമ്യവും വേണം. ജുവനൈൽ ജസ‌്റ്റിസ‌് ആക്ടുപ്രകാരം പ്രാഥമിക കുറ്റപത്രം ക്രൈംബ്രാഞ്ച‌് സമർപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും രാസപരിശോധനാ റിപ്പോർട്ട‌് ലഭിക്കുകയും ചെയ‌്താൽ പോക‌്സോപ്രകാരമുള്ള അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും കോടതിയെ അറിയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top