09 May Thursday

കൊന്നുകളയുമെന്ന് മണ്ഡലം പ്രസിഡന്റ് ; ബിജെപി വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്ക് പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

തിരുവനന്തപുരം > മണ്ഡലം അധ്യക്ഷൻ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി പാലക്കാട്‌ നഗരസഭയിലെ ബിജെപിയുടെ രണ്ട്‌ വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി അയച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി, മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രമീള എന്നിവരാണ്‌ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പി സ്‌മിതേഷിനെതിരെ പരാതി അയച്ചത്‌. ആഗസ്ത്‌ 26ന്‌ നടന്ന പാർലമെന്ററി പാർടി യോഗത്തിൽ അപമാനിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ്‌ പരാതി. ഇക്കാര്യം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ഗണേഷിനെയും അറിയിച്ചിട്ടും നടപടിയെടുത്തില്ല.

ബിജെപിയിലെ വനിതകൾക്ക് കമ്മിറ്റിയിൽപ്പോലും അഭിപ്രായം പറയാനാകുന്നില്ല. നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംസ്ഥാന വനിതാ കമീഷനെ സമീപിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top