15 July Tuesday
നിര്‍മാണം വേ​ഗത്തിലാക്കാന്‍ അവലോകന യോ​ഗത്തില്‍ ധാരണ

പാലക്കാട് മെഡിക്കല്‍ കോളേജ്‌ നിര്‍മാണം ആഗസ്‌ത്‌ 31നകം പൂര്‍ത്തീകരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

പാലക്കാട് > പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമാണ പ്രവർത്തനം ആഗസ്‌ത്‌ 31നകം പൂർത്തീകരിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.പി കെ ജമീലയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. നിർമാണം വേഗത്തിലാക്കാനുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്‌തു. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കെട്ടിട നിർമാണ പുരോഗതി എല്ലാ ജില്ലാ വികസന സമിതി യോഗങ്ങളിലും പ്രത്യേക അജണ്ടയായി അവലോകനം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ഒ കെ മണി, പ്രിൻസിപ്പൾ ഡോ. വിജയലക്ഷ്‌മി, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം അസിസ്റ്റന്റ് ഡയറക്‌ടർ കെ കലാമുദ്ദീൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ടി വി ഷാജു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബി ശ്രീറാം എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top