26 April Friday

യാത്രാ വാഹനങ്ങൾ മുഖംതിരിച്ചു; സഹായകമായത്‌ കള്ള്‌ വണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

പാലക്കാട്‌ > അഞ്ചുമൂർത്തിമംഗലം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ  രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയ നാട്ടുകാർ വാഹനങ്ങൾക്ക്‌ കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. അപകടത്തെ തുടർന്ന്‌ പാലക്കാട്‌ ഭാഗത്തേക്കുള്ള  ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഈ സമയം തൃശൂർ ഭാഗത്തേക്ക്‌ വാഹനങ്ങൾ പോകുന്നുണ്ടായിരുന്നെങ്കിലും സഹായം കിട്ടിയില്ല. അതുവഴി വന്ന കള്ളുവണ്ടികൾ മാത്രമാണ്‌ നിർത്തിയത്‌. ഈ വാഹനങ്ങളിലെ ഡ്രൈവർമാരും ക്ലീനർമാരും രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങി. മരണം സ്ഥിരീകരിച്ചവരുടെ മൃതദേഹം ഈ വാഹനങ്ങളിലാണ്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top