27 September Wednesday

പാലാ പോളിടെക്‌നിക്കിൽ എബിവിപി അക്രമം; എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കോട്ടയം > പാലാ പോളിടെക്‌നിക്‌ കോളേജിൽ എബിവിപി ആക്രമണത്തിൽ എസ്‌എഫ്‌ഐ വിദ്യാർഥികൾക്ക്‌ പരിക്ക്‌. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അമലിനും, ജില്ലാ കമ്മിറ്റിയംഗം ആദർശിനുമാണ്‌ പരിക്കേറ്റത്‌.

ഒന്നാം വർഷ വിദ്യാർഥികൾ എത്തുന്നതിനിടെ രാവിലെ കോളേജ് കവാടത്തിലായിരുന്നു സംഘർഷം. എസ്‌എഫ്‌ഐ പ്രവർത്തകരെ പുറത്തുനിന്നെത്തിയ എബിവിപിക്കാർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top