പാലാ > 55 വർഷമായി യുഡിഎഫ് ഭരണത്തിലിരുന്ന പാലാ മാർക്കറ്റിങ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണ കുത്തക തകർത്ത് എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി പാനലിന് സമ്പൂർണ വിജയം. പന്ത്രണ്ടംഗ ഭരണസമിതിയിൽ എല്ലാ സീറ്റിലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. സഹകരണ മേഖലയെ തകർക്കാനും എൽഡിഎഫ് സർകാരിനെ അപകീർത്തിപ്പെടുത്താനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് യുഡിഎഫും ബിജെപിയും നടത്തിയ കുപ്രചാരണങ്ങൾക്കുള്ള തിരിച്ചടിയായി എൽഡിഎഫ് വിജയം.
കുഞ്ഞുമോൻ മാടപ്പാട്ട്, എം ടി ജാന്റീഷ്, അഡ്വ. ജോസഫ് മണ്ഡപം, ഡി പ്രസാദ്, ബെന്നി ഈരൂരിക്കൽ, രാജേഷ് വാളിപ്ലാക്കൽ, സണ്ണി പൊരുന്നക്കോട്ട്, അഡ്വ. സണ്ണി മാന്തറ, അന്നക്കുട്ടി ജയിംസ്, മിനി സാവിയോ, സിസി ജയിംസ്, എം ജെ ഐസക്കിയേൽ എന്നിവരാണ് വിജയിച്ചത്. 3617 അംഗങ്ങളിൽ 2550 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് ഇരുനൂറിൽപരം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
സംഘം രൂപീകൃതമായ 1968 മുതൽ യുഡിഎഫ് ഏകപക്ഷീയമായി ജയിക്കുന്ന സ്ഥിതിയിൽ നിന്നാണ് കേരള കോൺഗ്രസ് എം ഉൾപ്പെട്ട എൽഡിഎഫ് അട്ടിമറി വിജയം നേടിയത്. ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫ് നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..