20 April Saturday

നെല്ലുസംഭരണം: 1600 കോടി കേരള ബാങ്ക്‌ വായ്‌പ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം
നെല്ലുസംഭരണത്തിനായി കേരള ബാങ്ക്‌ സപ്ലൈകോയ്‌ക്ക്‌ 1600 കോടി രൂപ വായ്‌പ നൽകും. 7.65 ശതമാനം പലിശ നിരക്കിലായിരിക്കും വായ്‌പ. മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനം.   വായ്‌പാ വ്യവസ്ഥകളിലും ധാരണയായി. നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. ഇതിനായി ഭക്ഷ്യവകുപ്പ് കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവ്‌ കാലഹരണപ്പെട്ടതിനാൽ പുതുക്കി ഇറക്കും.

സഹകരണ, ഭക്ഷ്യ വകുപ്പുകളുടെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമ്പതിന്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരള ബാങ്കിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ നിർദേശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top