26 April Friday

ചീഫ് ആര്‍ക്കിടെക്‌റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

തിരുവനന്തപുരം> തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്‌‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തി. ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യതയില്ലെന്നും പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ പഞ്ചിംഗ് സ്‌റ്റേറ്റ്‌മെന്റ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top