കൊച്ചി> വ്യാജവാർത്ത ചമച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ ഷാജർ സ്‌കറിയക്കെതിരെ കേസ്. പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ്  മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ, സി ഇ ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവർക്കെതിരെ എളമക്കര പൊലീസ് കേസെടുത്തത്. 
മറുനാടൻ മലയാളിക്കെതിരെ വ്യാഴാഴ്‌ചയാണ് ശ്രീനിജിൻ എംഎൽഎ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..