20 April Saturday

പി ടി തോമസ്‌ ഉൾപ്പെട്ട കള്ളപ്പണ ഇടപാട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌‌ അന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

കൊച്ചി > ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌‌ അന്വേഷിക്കുമെന്ന്‌ സൂചന. ഇതു സംബന്ധിച്ച്‌ ആദായനികുതി വകുപ്പ്‌ ഇഡിയുമായി ചർച്ച നടത്തും. പണം കൈമാറാൻ കൊണ്ടു വന്ന റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണനെ നോട്ടീസ്‌ നൽകിയ ശേഷം ആദായ നികുതി വകുപ്പ്‌ ഉടൻ ചോദ്യം ചെയ്യും. തുടർന്നാണ്‌ കേസിന്റെ വിവരങ്ങൾ ഇഡിയുമായി ചർച്ച ചെയ്യുക. പ്രിവൻഷൻ ഓഫ്‌ മണി ലോൻഡറിങ് ആക്‌ട്‌ പ്രകാരമാണ്‌ ഇഡി കേസെടുക്കുക.

ഇഡി കേസെടുത്താൽ സംഭവ സ്ഥലത്തുണ്ടായിരുന്ന പി ടി തോമസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. കള്ളപണ ഇടപാടാണ്‌ നടന്നതെന്ന്‌ ബോധ്യമുണ്ടായിട്ടും ഇടപെട്ടതിന്‌ പി ടി തേമസിന്‌ ഉത്തരം നൽകേണ്ടി വരും.കൂടാതെ വി എസ്‌ രാമകൃഷ്‌ണനെ പരിചമുണ്ടെന്ന്‌ എംഎൽഎ തന്നെ തുറന്നു സമ്മതിച്ചിരുന്നു. രാമകൃഷ്‌ണന്റെ കള്ളപ്പണ ഇടപാടുകളുമായി എംഎൽഎയ്‌ക്ക്‌ ബന്ധമുണ്ടോയെന്നും ഇഡി പരിശോധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top