28 March Thursday

വ്യവസായത്തിന് തടസ്സംനിന്നാൽ
 നടപടി: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കൊച്ചി
സംസ്ഥാനത്തെ വ്യവസായാനുകൂല അന്തരീക്ഷത്തിന്‌ തടസ്സം നിൽക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ മനോഭാവത്തിലും പ്രവർത്തനത്തിലും ഇനിയും മാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശനമേള ‘മെഷിനറി എക്‌സ്‌പോ -2022' ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും മാറിച്ചിന്തിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചാലേ സംസ്ഥാനത്തിനും ഗുണകരമാകൂ. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പാക്കണമെങ്കിൽ സർക്കാരിന്‌ വരുമാനം കൂടുതൽ ലഭിക്കണം. അതിനും ഇത് ഉപകരിക്കും. സംരംഭങ്ങൾ കൂടുതൽ ആരംഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെയും എല്ലാ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ വേണം. വിവിധ വകുപ്പുകളുമായി ചർച്ച തുടരുകയാണ്. അതോടൊപ്പം ബാങ്കേഴ്സ്‌ യോഗവും ചേർന്നു.

ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നു. ഒരുവർഷത്തിനകം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top