02 May Thursday

ഉത്തരവ്‌ ഇറക്കുംമുമ്പ്‌ നിയമവകുപ്പിന്റെ ഉപദേശം തേടേണ്ട: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


തിരുവനന്തപുരം
പട്ടയഭൂമിയിലെ മരം മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പിറക്കിയ ഉത്തരവ്‌ റദ്ദാക്കുംമുമ്പ്‌ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയിരുന്നുവെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. എന്നാൽ, സർക്കുലറും ഉത്തരവും നിയമവകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഉത്തരവിറക്കുംമുമ്പ്‌ നിയമ വകുപ്പിന്റെ ഉപദേശം തേടേണ്ടതില്ല. അതിനാൽ ഉത്തരവ്‌ നിയമാനുസരണമാണെങ്കിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

വിവാദമായതിനെത്തുടർന്ന്‌ ഈ ഉത്തരവ് റദ്ദാക്കുന്നതിനുമുമ്പാണ്‌ നിയമ വകുപ്പിനോട് ഉപദേശം തേടിയത്‌. 1964ലെ ചട്ടം ഭേദഗതി ചെയ്യാതെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഉപദേശം നൽകി. റോജി എം ജോൺ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ടി ജെ വിനോദ്‌, എ പി അനിൽകുമാർ എന്നിവരുടെ ചോദ്യത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top