26 April Friday

കേരള മാതൃക സംരക്ഷിക്കാൻ 
വ്യവസായം വളരണം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ നടന്ന സെമിനാർ മന്ത്രി പി രാജീവ്
ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ > കേരളമാതൃകയുടെ നേട്ടങ്ങൾ സംരക്ഷിക്കാൻ വ്യവസായമേഖല ശക്തിപ്പെടുത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.  കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി  ‘ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും, കാർഷിക വികസന സാധ്യതയും ' സെമിനാർ കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രകടമാണ്. ഭക്ഷണത്തിലുൾപ്പെടെ ഉണ്ടായ മാറ്റത്തിനനുസരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.  പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന  എന്തിനും ലോകമാർക്കറ്റിൽ വൻ സ്വീകാര്യതയാണ്. പുതിയ വികസന സംരംഭങ്ങൾ ഈ വഴിക്കാകണം ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായത്തിനൊപ്പം, കർഷികമേഖലക്കും വലിയ പങ്കുണ്ട്. ഈ രംഗത്ത് ജനകീയ മുന്നേറ്റമുണ്ടാക്കണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. കർഷക സംഘമുൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇടപെട്ട് സംരംഭങ്ങൾ ആരംഭിക്കണം. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 16,673 പുതിയ സംരംഭങ്ങളിൽ 995.69 കോടിയുടെ നിക്ഷേപവും 42009 പേർക്ക് തൊഴിലും ലഭിച്ചുവെന്നും  രാജീവ് പറഞ്ഞു.
 
സിപിഐ എം ഏരിയ സെക്രട്ടറി കെ കെ അബീദലി അധ്യക്ഷനായി. ഡോ. എ പ്രസാദ് വിഷയമവതരിപ്പിച്ചു. കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം വി ജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ, അമ്പാടി വേണു, നഗരസഭ വൈസ്‌ ചെയർമാൻ കെ ആർ ജൈത്രൻ, എം എസ് മോഹനൻ, ടി കെ രമേഷ് ബാബു, ഒ സി ജോസഫ്, ഇ ജി സുരേന്ദ്രൻ, ഷീജ ബാബു, ഷീല രാജ് കമൽ, മതിലകം ബ്ലോക്ക്  പ്രസിഡന്റ്‌ സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്‌ സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top