25 April Thursday

കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല; നടപടികൾ സ്വീകരിക്കും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കൊച്ചി > എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി പി രാജീവ്. കുറ്റം ചെയ്‌ത ഒരാളെയും സംരക്ഷിക്കുന്ന സമീപനം സർക്കാരിനില്ലെന്നും രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യ ഒരുകാലത്ത് എസ്എഫ്ഐ യൂണിയന്റെ ഭാ​ഗമായിരുന്ന ആളാണ് എന്നതു കൊണ്ട് എസ്എഫ്‌ഐയെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അത് ശരിയായ പ്രവണതയല്ല. കോളേജ് റാങ്കിങ്ങിൽ മികച്ച നേട്ടമാണ് മഹാരാജാസ് കൈവരിച്ചിട്ടുള്ളത്. ആ മികവ് സംരക്ഷിക്കാൻ ശ്രമിക്കും. എതെങ്കിലും തരത്തിൽ വ്യക്തികളിൽ നിന്ന് തെറ്റായ പ്രവണതകൾ ഉണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കും.

സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇപ്പോഴാണ് ഇത്തരമൊരു കാര്യം വന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നന്നായി ഉണ്ടാകണം മന്ത്രി കൂട്ടിച്ചേർത്തു
 
സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top