12 July Saturday

അശ്ലീല വീഡിയോ: സതീശനെ എതിര്‍ത്ത് എഐസിസി അംഗം തന്നെ രംഗത്തുവന്നത് കോണ്‍ഗ്രസില്‍ തന്നെയുള്ള പ്രതിഷേധത്തിന് തെളിവ്- രാജീവ്

സ്വന്തം ലേഖകന്‍Updated: Saturday May 28, 2022

കൊച്ചി> അധമ രാഷ്‌ട്രീ‌‌യ സംസ്‌കാരത്തില്‍ നിന്ന് കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ്. വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നിലപാടിനെ എതിര്‍ത്ത് എഐസിസി അംഗം സിമ്മി റോസ്ബെല്‍ ജോണ്‍ തന്നെ രംഗത്തുവന്നത് കോണ്‍ഗ്രസില്‍ തന്നെയുള്ള പ്രതിഷേധത്തിന് തെളിവാണ്.

  കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരുടെ നിലപാടാണത്. അമ്മ എന്ന നിലയിലും സ്‌ത്രീ എന്ന നിലയിലും സതീശന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നാണ് സിമ്മി റോസ്ബെല്‍ ജോണ്‍ പറഞ്ഞത്. കോണ്‍ഗ്രസുകാരായ സ്‌ത്രീകളുടെ അഭിപ്രായമാണത്. കോണ്‍ഗ്രസ് എത്തിപ്പെട്ട അധമ സംസ്‌കാരത്തോട് അവരൊന്നും യോജിക്കുന്നില്ല. കോണ്‍ഗ്രസ് ഇങ്ങനെ തുടരണോ വേണ്ടയോ എന്നതാണ് പ്രശ്‌നമെന്നും രാജീവ് പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top