20 April Saturday

കശുവണ്ടി വ്യവസായം 
ലാഭകരമാക്കാൻ 
കർക്കശ നിലപാട്

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


തിരുവനന്തപുരം
പൊതുമേഖലയിലെ കശുവണ്ടി വ്യവസായത്തെ പ്രൊഫഷണലാക്കുമെന്ന്‌ മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. സ്ഥാപനങ്ങൾ ലാഭത്തിലാക്കാനാണ്‌ ശ്രമം. ഗൗരവമായിത്തന്നെ ഇക്കാര്യം ചർച്ച ചെയ്യും, കർക്കശമായ സമീപനമുണ്ടാകും. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണം.

കാഷ്യൂ ബോർഡ്‌ തോട്ടണ്ടി ഇറക്കി കശുവണ്ടി വികസന കോർപറേഷനും കാപ്പക്സിനും നൽകുന്നു. എന്നാൽ, ബോർഡിന്‌ ഇവർ പണം നൽകുന്നില്ല.  ഈ നില തുടരാനാകില്ല.

8000  ടണ്ണിലധികം തോട്ടണ്ടി ഇറക്കി. ഈ വർഷം അവസാനംവരെ ആവശ്യമായ സ്‌റ്റോക്കുണ്ട്‌.  സ്വകാര്യമേഖലയിലും പുനരുദ്ധാരണ പാക്കേജ്‌ നടപ്പാക്കുകയാണെന്നും ജി എസ്‌ ജയലാലിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top