16 April Tuesday

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

കൊച്ചി> നിയമസഭ  തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ  പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകരോടൊപ്പം മുന്നിട്ടിറങ്ങി കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്. ചുവരെഴുത്തുകളെല്ലാം മായ്ച്ച് വീണ്ടും വൈറ്റ് വാഷ് ചെയ്തു.പേപ്പര്‍ നിര്‍മിത സാമഗ്രികള്‍ റീസൈക്ക്ളിംഗിനും കത്തിയ്ക്കാനുമായി മാറ്റി. ബോര്‍ഡുകള്‍ പുനരുപയോഗത്തിനായി ഉപയോഗിക്കും.


 
പലരും നമുക്ക് അനുമതി നല്‍കിയിട്ടാണ്  ചുവരെഴുത്തുകള്‍ നടത്തുന്നത്. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്. വൃത്തിയുള്ള നഗരമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്നും പി രാജീവ് പറഞ്ഞു.  





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top