15 December Monday

ആലുവയിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ മന്ത്രി പി രാജീവ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023

കൊച്ചി >  ആലുവയിൽ പീഡനത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി പി രാജീവ്. മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി കുട്ടിയുടെ രക്ഷിതാക്കളെ കണ്ടത്.  എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി കുടുംബാം​ഗങ്ങൾക്ക് ഉറപ്പ് നൽകി.

പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു.

പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കുമെന്നും പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top