25 April Thursday

മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചന; ആർഷോയുടെ പരാതിയിൽ അഞ്ച്‌ പേർക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കൊച്ചി > മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കേസ്‌. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയുടെ മൊഴി എടുത്തു. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top