20 April Saturday

മാർക്ക് ലിസ്റ്റ് വിവാദം; ആർക്കിയോളജി വിഭാ​ഗം കോഓർഡിനേറ്റർക്കെതിരെ നടപടിക്ക് ശുപാർശ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ഡോ. വിനോദ് കുമാർ

കൊച്ചി > വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് ആർക്കിയോളജി വിഭാ​ഗം കോ ഓർഡിനേറ്റർക്കെതിരെ നടപടിക്ക് ശുപാർശ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. കോ ഓർഡിനേറ്റർ വിനോദ് കുമാറിനെതിരെ നടപടിയെടുക്കാൻ പരാതി പരിഹാര സെല്ലാണ് ശുപാർശ ചെയ്‌തത്. കോ ഓർഡിനേറ്റർ പദവിയിൽ നിന്ന് ഡോ വിനോദ് കുമാറിനെ മാറ്റും.
 

വിനോദ് കുമാർ ​ഗൂഢാലോചന നടത്തിയെന്ന് ആർഷോ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടിയെടുക്കാൻ സെൽ ശുപാർശ ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top