08 May Wednesday

വനിതകൾക്ക്‌ തുല്യാവകാശം വേണം : പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023

മഹിളാ സംഘടനകൾ സംയുക്തമായി ഗവർണർക്ക് സമർപ്പിച്ച അവകാശ പത്രിക മഹിളാ അസോസിയേഷൻ 
സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ടി എൻ സീമയ്ക്ക് നൽകി 
പ്രകാശിപ്പിക്കുന്നു


തിരുവനന്തപുരം
പാർലമെന്റിലും നിയമസഭയിലും വനിതകൾക്ക്‌ തുല്യാവകാശം വേണമെന്ന്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി പറഞ്ഞു.

സാർവദേശീയ വനിതാദിനത്തോടനുബന്ധിച്ച്‌  മഹിളാ അസോസിയേഷൻ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്‌എഫ്ഐ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.  വിവിധ സംഘടനകളുടെ ഭാരവാഹികൾ ഇതിന്‌ മുന്നോടിയായി രാജ്ഭവനിലെത്തി അവകാശപത്രിക സമർപ്പിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ കമ്മിറ്റി അംഗം ഒ എസ്‌ അംബിക അധ്യക്ഷയായി.

മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക,  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് പുഷ്പലത, ജില്ലാപ്രസിഡന്റ്‌ എൽ ശകുന്തള കുമാരി, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, കർഷകസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ്  എസ് കെ പ്രീജ, സിഐടിയു വർക്കിങ്‌ വുമൺ കൺവീനർ പി എസ്‌ സുമ, ഡിവൈഎഫ്‌ഐ ജില്ലാട്രഷറർ  വി എസ്‌ ശ്യാമ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എസ്‌ കെ ശിൽപ്പ, ജയശ്രീ ഗോപി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top