03 December Sunday

കൈക്കൂലിയാരോപണം: മാധ്യമവാർത്തകൾ വിശ്വസിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

കണ്ണൂർ > ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫനെതിരായ ആരോപണത്തിൽ മാധ്യമങ്ങളെ പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സംശയനിവൃത്തി വരുത്തിയതിന് ശേഷമേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളുവെന്നും  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ഇതുവരെ മാധ്യമ വാർത്തകൾ ശ്രദ്ധിച്ചപ്പോൾ വിഷയത്തിൽ കൂടുതൽ സംശയ നിവൃത്തി വരുത്തേണ്ട ആവശ്യമുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യാതെ അഭിപ്രായം പറഞ്ഞ് കുടുങ്ങാൻ ഞാനില്ല' - കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വസ്തുതകൾ മനസിലാക്കയ ശേഷമേ ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ളു എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ആരോപണങ്ങൾ പൊള്ളയാണെന്നും കെട്ടിച്ചമച്ചതാണെന്നും വ്യക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയത്.

കരുവന്നൂരിലെ ഇ ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും.  സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. അത് സംരക്ഷിക്കപ്പെടണം. ഇത് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗിന് മൂന്നാമതൊരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെടാനുള്ള അർഹതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top