19 April Friday

ഇനി നോട്ടയില്ല, ബിജുവിന് ഹാട്രിക്കിന് വോട്ട്‌

എസ‌് സിരോഷUpdated: Tuesday Apr 2, 2019


ആലത്തൂർ > കർഷകസമരങ്ങളുടെ ഭൂമികയാണ‌് ആലത്തൂർ. ഒറ്റപ്പാലം മണ്ഡലം പേരുമാറിയാണ‌് ആലത്തൂരായത‌്. 1993ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന‌് എൽഡിഎഫ‌് പിടിച്ചെടുത്ത മണ്ഡലത്തിൽ പിന്നീട‌് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുനർനിർണയത്തിന‌ുശേഷം നടന്ന രണ്ട‌് തെരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥിയായി മത്സരിച്ച പി കെ ബിജു വിജയംകൊയ‌്തു‌.

പത്തുവർഷമായി മണ്ഡലത്തിൽ സർവതോന്മുഖ വികസനമാണ‌് ബിജുവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത‌്. മൂന്നാംവട്ടവും ജനവിധി തേടുമ്പോൾ ഉയർത്തിക്കാട്ടാൻ  ഒരുപാട‌് കാര്യങ്ങൾ. എംപി ഫണ്ട‌് നൂറു ശതമാനം  ചെലവഴിച്ചു. 89 ശതമാനമാണ‌് പാർലമെന്റിലെ പി കെ ബിജുവിന്റെ ഹാജർനില. ലോക‌്സഭയിൽ ചോദിച്ചത‌് 580 ചോദ്യം. ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം. തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കായി കീമോ ഡേ കെയർ കേന്ദ്രം ഉൾപ്പെടെ കോടികളുടെ വികസനം. കുടിവെള്ളപ്രശ‌്നം പരിഹരിക്കാൻ ഇരുനൂറിലേറെ പദ്ധതി,  കാർഷിക–- വിദ്യാഭ്യാസമേഖലയ‌്ക്ക‌് പ്രത്യേക ഊന്നൽ, അങ്ങനെ വികസനപട്ടിക നീളുന്നു.

കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വെള്ളം നൽകാത്തവർക്ക‌് വോട്ടുചെയ്യില്ലെന്ന ചിറ്റൂർ അസംബ്ലി മണ്ഡലത്തിലെ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിലെ വോട്ടർമാരുടെ തീരുമാനത്തെതുടർന്ന‌് ചിറ്റൂർ മണ്ഡലത്തിൽമാത്രം 10,606 വോട്ടാണ‌് നോട്ടയ‌്ക്ക‌് വീണത‌്. എന്നാൽ, ഇപ്പോൾ പി കെ ബിജുവിന്റെയും സംസ്ഥാന സർക്കാരിന്റെയും ശക്തമായ ഇടപെടലിനെത്തുടർന്ന‌് കിഴക്കൻമേഖലയിൽ വെള്ളമെത്തി. വോട്ടഭ്യർഥിക്കാൻ ഇവിടെയെത്തിയ സ്ഥാനാർഥിക്ക‌് ഹൃദ്യമായ സ്വീകരണമാണ‌് അവർ ഒരുക്കിയത‌്. ഇനി നോട്ടയില്ല, ബിജുവിന‌് ഹാട്രിക്കാണ‌് നൽകുകയെന്ന‌്  വോട്ടർമാർ.

ബിജുവിനെ നേരിടാൻ രമ്യ ഹരിദാസിനെയാണ‌് യുഡിഎഫ‌്  രംഗത്തിറക്കിയിരിക്കുന്നത‌്. എൽഡിഎഫിനെതിരെയും ബിജുവിനെതിരെ വ്യക്തിപരമായും വലിയതോതിലുള്ള നുണപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ട‌്. അതിനെയെല്ലാം കൃത്യമായി എൽഡിഎഫ‌് പ്രതിരോധിക്കുന്നു. ബിഡിജെഎസിലെ ടി വി ബാബുവാണ‌് എൻഡിഎ സ്ഥാനാർഥി.

2009ൽ 20,960 വോട്ടിനാണ‌് യുഡിഎഫിലെ എൻ കെ സുധീറിനെ ബിജു പരാജയപ്പെടുത്തിയത‌്. 2014ൽ ഭൂരിപക്ഷം 37,318 ആയി ഉയർന്നു.  നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ആറ‌് മണ്ഡലവും എൽഡിഎഫിന‌് ഒപ്പം നിൽക്കുന്നു. വടക്കാഞ്ചേരി നഷ്ടപ്പെട്ടത‌് വെറും 43 വോട്ടിന‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top