20 April Saturday

ആലത്തൂരിൽ രാഷ്‌ട്രീയമാണ്‌ പറയേണ്ടത്‌; അതില്ലാത്തതിനാൽ കോൺഗ്രസ്‌ മറ്റ്‌ പലതും പ്രചരിപ്പിക്കുന്നു: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

ആലത്തൂർ> ആലത്തൂർ തികച്ചും ഒരു രാഷ്‌ട്രീയ മണ്‌ഡലമാണ്‌,അവിടെ രാഷ്‌ട്രീയമാണ്‌ പറയേണ്ടത്‌.എന്നാൽ കോൺഗ്രസ്‌ അത്‌ ചെയ്യുന്നില്ലെന്ന്‌ എൽഡിഎഫ്‌ സ്‌ഥാനാർത്ഥി പി കെ ബിജു പറഞ്ഞു.

 കോൺഗ്രസിന്‌ മണ്ഡലത്തിൽ രാഷ്‌ട്രീയം പറയാനില്ലാത്തതിനാൽ മറ്റ്‌ പലതും പറയുകയാണ്‌. തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇതൊന്നും ആലത്തൂരിനെ സ്വാധീനിക്കില്ല. ഇവിടെ  അടിയുറച്ച പ്രവർത്തകരും അണികളുമുണ്ട്‌. ഒരു സംശയവും വേണ്ട . മൂന്നാം തവണയും നല്ല ഭൂരിപക്ഷത്തോടെ ആലത്തൂരിൽനിന്ന്‌ വിജയിക്കുമെന്ന്‌ ഉറച്ചപ്രതീക്ഷയുണ്ടെന്നും പി കെ ബിജു പറഞ്ഞു.

യുഡിഎഫ്‌ സ്‌ഥാനാർത്ഥി രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ പരാമർശം സംബന്ധിച്ച്‌ എ വിജയരാഘവൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. എല്ലാം കോൺഗ്രസിന്റെ  വ്യാഖ്യാനങ്ങളാണ്. ഇനിയും കോൺഗ്രസ് രാഷ്ട്രീയം പറയാൻ തയാറായില്ലെങ്കിൽ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നും പി കെ ബിജു മാധ്യമങ്ങളോട് വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top