25 April Thursday
സംസ്‌കാരം ഇന്ന്‌

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


തിരുവനന്തപുരം  
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന പി ഗോപിനാഥൻ നായർ അന്തരിച്ചു. ചൊവ്വ രാത്രി 8.45ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 100 വയസ്സ്‌ തികയാൻ രണ്ടുദിവസം ബാക്കി നിൽക്കെയാണ് വേർപാട്. ബുധൻ വൈകിട്ട്‌ നാലിന്‌ നെയ്യാറ്റിൻകര ടിബി ജങ്‌ഷനിലെ തറവാട്ടു(നാരായണീയം)വളപ്പിലാണ് സംസ്‌കാരം.

1922 ജൂലൈ ഏഴിന്‌ നെയ്യാറ്റിൻകരയിലാണ് ജനനം. 1934ൽ കന്യാകുമാരിയിലേക്കുള്ള  യാത്രയ്‌ക്കിടെ ഗാന്ധിജിയെ കണ്ടത്‌ ജീവിതത്തിൽ വഴിത്തിരിവായി.  ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഗോപിനാഥൻ നായർ ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിന്റെ ചെയർമാൻ, ഗാന്ധി സ്‌മാരക നിധി ദേശീയ അധ്യക്ഷൻ, സർവസേവ സംഘത്തിന്റെ അഖിലേന്ത്യ പ്രസിഡന്റ്‌ എന്നീനിലകളിൽ പ്രവർത്തിച്ചു.  പഞ്ചാബിലെ ഹിന്ദു–- സിഖ്‌ ലഹള, മാറാട്‌ കലാപത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ  സമാധാന ദൗത്യങ്ങളിലും പങ്കുവഹിച്ചു. 2016ൽ  പത്മശ്രീ നൽകി ആദരിച്ചു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. ബുധൻ വെെകിട്ട്  മൃതദേഹം നെയ്യാറ്റിൻകര ടൗൺഹാളിൽ പൊതുദർശനത്തിന്‌ വയ്‌ക്കും.  ഭാര്യ: സരസ്വതിയമ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top