13 July Sunday

ഗാന്ധിയന്‍ മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തിയ വ്യക്തി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

തിരുവനന്തപുരം> ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ നിരാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ  ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ  വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥന്‍ നായര്‍.

ഗാന്ധിയന്‍ മൂല്യങ്ങള്‍ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ. ഗാന്ധിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് എന്നും വറ്റാത്ത പ്രചോദനം നല്‍കി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്നും
മുഖ്യമന്ത്രി  പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top