19 March Tuesday

ത്രിപുര ആക്രമണം: പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന്‌ അപമാനമെന്ന് മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

കോഴിക്കോട്> ത്രിപുര സന്ദർശിച്ച എംപിമാർ ഉൾപ്പടെയുള്ള  സംഘത്തെ  ആക്രമിച്ചിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത്‌ ജനാധിപത്യത്തിന്‌ അപമാനമാണെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌.  ത്രിപുരയിൽ നടക്കുന്നത്‌ ജനാധിപത്യ കശാപ്പാണ്‌. പ്രതീക്ഷിച്ചത്ര സീറ്റ്‌ കിട്ടാതായതോടെ ബിജെപി അക്രമം അഴിച്ചുവിടുകയാണ്‌.

എംപിമാരുടെ സംഘത്തെയടക്കം ആക്രമിച്ചിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിമാരോ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ ഒരു നേതാവ്‌ പോലും ഇത്‌ തെറ്റാണെന്ന്‌ പറഞ്ഞിട്ടുമില്ല. ത്രിപുരയിലേത്‌ ഇന്ത്യൻ ജനാധിപത്യത്തിനുനേരെയുള്ള അക്രമമാണെന്നും  മന്ത്രി കോഴിക്കോട്ട്‌  മാധ്യമ പ്രവർത്തകരോട്‌  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top