25 April Thursday

തേക്കടിയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
ഇടുക്കി > തേക്കടി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിന്‌ വനംവകുപ്പുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം വികസനത്തിനുള്ള ഉന്നതതലയോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി.
 
തേക്കടിയിൽ നവീനമായ വിനോദസഞ്ചാര പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കും. പാർക്ക് വിപുലീകരിക്കാനുള്ള സാധ്യത പരിശോധിക്കും. ഇവിടേക്ക് സൗഹൃദയാത്ര നടത്തുന്നതിന് വകുപ്പ് മുൻകൈയെടുക്കും. മാലിന്യനിർമാർജനം, പാർക്കിങ് എന്നീ വിഷയങ്ങളിൽ പ്രായോഗിക നടപടികൾ പരിശോധിക്കും.
 
ടാക്‌സി ഡ്രൈവർമാർക്കും ഗൈഡുമാർക്കും പരിശീലനം നൽകണമെന്നും മന്ത്രി നിർദേശിച്ചു. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ, ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top